പെരുങ്കടവിള ബ്ലോക്ക് ഓഫിസില്‍ സ്വാപ്പ് ഷോപ്
പുനരുപയോഗയോഗ്യമായ വസ്തുക്കളുടെ കൈമാറ്റം ലക്ഷ്യമിട്ടു പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ സ്വാപ്പ് ഷോപ് സംഘടിപ്പിച്ചു. സാരികള്‍, ഷര്‍ട്ടുകള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഗ്യാസ് സ്റ്റൗ എന്നിവ സ്വാപ് ഷോപ്പില്‍ എത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി സ്വാപ് ഷോപ് ഉദ്ഘാടനം ചെയ്തു.
നൂറോളം പുനരുപയോഗപ്രദമായ സാരികള്‍ ഷോപ്പിലൂടെ വിതരണം ചെയ്തു. വര്‍ഷത്തില്‍ ആറു തവണ സ്വാപ്പ് ഷോപ്പുകള്‍ സംഘടിപ്പിക്കുന്‍ ശ്രമിക്കുമെന്നു പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് കുമാര്‍ പറഞ്ഞു.
ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ.എ. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് കെ.കെ. സജയന്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണു സ്വാപ് ഷോപ് സംഘടിപ്പിക്കുന്നത്
(പി.ആര്‍.പി. 2063/2018)
- Log in to post comments