Post Category
ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം
ജില്ലാ ഭരണകൂടം നടത്തിവരുന്ന സി പവര്‍ ഫൈവ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രമിന്റെ മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസ ഇന്റേണ്‍ഷിപ് പരിപാടിയില്‍ സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഘലകളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ ജില്ലാ കളക്ടര്‍, കളക്ട്രേറ്റ്, സിവില്‍ സ്‌റ്റേഷന്‍, കുടപ്പനക്കുന്ന്, എന്ന വിലാസത്തിലോ dciptvm@gmail.com എന്ന മെയിലിലോ ഓഗസ്റ്റ് 14നു മുന്‍പു ബയോഡേറ്റ അയക്കണം. കൂടുതല്‍ വിവരങ്ങള്‍-ക്ക് 9061964333
(പി.ആര്‍.പി. 2067/2018)
date
- Log in to post comments