ഉപഭോക്തൃ സേവന കേന്ദ്രം
ഓണം, ബക്രീദ് വിപണികളില്‍ നിന്നും ഉപഭോക്താക്കള്‍ വാങ്ങുന്ന ഉത്പന്നങ്ങളുടെ അളവ്-തൂക്ക കൃത്യത ഉറപ്പാക്കുന്നതിന് അവ സൗജന്യമായി അളന്ന് തൂക്കി നല്‍കുന്നതിന് ഇന്ന് മുതല്‍ പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഉപഭോക്തൃസേവന കേന്ദ്രം പ്രവ ര്‍ത്തിക്കും. ഉപഭോക്താക്കള്‍ വാങ്ങുന്ന ഉത്പന്നങ്ങളുടെ കൃത്യത ബോധ്യപ്പെടുത്തുന്നതിന് പുറമേ അളവ് തൂക്ക സംബന്ധമായ പരാതികള്‍ സമര്‍പ്പിക്കാന്‍ പരാതിപ്പെട്ടിയും പരാതി രജിസ്റ്ററും ലഭിക്കും. ഉപഭോക്തൃ ബോധവത്ക്കരണത്തിനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.
വിപണികളില്‍ ഉപഭോക്തൃ ചൂഷണം തടയുന്നതിനായി പത്തനംതിട്ട ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളറുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഈ മാസം 21 വരെ സൗജന്യ പരിശോധനാ സൗകര്യമുള്ള ഹെല്‍പ്പ് ഡസ്‌കും ഇതിനോ ടനുബന്ധിച്ചുണ്ടാകും. ഉപഭോക്താക്കള്‍ക്ക് 0468 2322853 എന്ന നമ്പരില്‍ പരാതികള്‍ അറിയിക്കാമെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.
(പിഎന്‍പി 2331/18)
- Log in to post comments