ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതായി ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. വനിതാ അംഗങ്ങള്‍ക്കും അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ രണ്ട് പെണ്മക്കള്ക്കും വിവാഹ ചെലവിനായി നല്‍കിവരുന്ന ആനുകൂല്യം 5000 രൂപയില്‍ നിന്നും 7500 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും നിധിയിലേക്ക് അംശദായം അടച്ച പ്രായപൂര്‍ത്തിയായ പുരുഷ അംഗങ്ങളുടെ വിവാഹ ചെലവിനായി 5000 രൂപയുടെ ആനുകൂല്യം പുതുതായി അനുവദിച്ചിട്ടുണ്ട്. അംഗത്തിന്റെയോ അംഗത്തിന്റെ കുടുംബാംഗങ്ങളുടെയോ മരണാനന്തര ചെലവിനത്തില്‍ നല്കുന്ന തുക 1000 രൂപയില്‍ നിന്നും 5000 രൂപയായും വര്‍ധിപ്പിച്ചു. ജൂണ്‍ എട്ട് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ആനുകൂല്യങ്ങള്‍ അനുവദിച്ചിരിക്കുന്നത്.
- Log in to post comments