Skip to main content

അഴീക്കോട് മുനമ്പം പാലം; സ്വാഗത സംഘം രൂപീകരണ യോഗം നാളെ

തൃശൂർ എറണാകുളം ജില്ലകളുടെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പായ  കയ്പമംഗലം, വൈപ്പിൻ നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അഴീക്കോട് - മുനമ്പം പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തോടനുബന്ധിച്ച സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് (ജൂൺ രണ്ട് ) വൈകീട്ട് അഞ്ച് മണിക്ക് നടക്കും. 

തൃശൂർ - എറണാകുളം ജില്ലകളിലെ തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട് മുനമ്പം പാലം154.626 കോടി രൂപ ( പാലത്തിന് മാത്രം ) ചെലവഴിച്ചാകും  നിർമ്മിക്കുക.

എം എൽ എ മാരായ ഇ ടി ടൈസൺ മാസ്റ്റർ, കെ. എൻ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ  അഴീക്കോട് ഫോർ സീസൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date