Skip to main content

മത്സ്യത്തൊഴിലാളികളെ ഇന്ന്‌ ആദരിക്കും

പ്രളയദുരന്ത രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ്‌ വകുപ്പിന്റെയും മത്സ്യഫെഡിന്റെയും മറ്റ്‌ അനുബന്ധ ഏജന്‍സികളുടെയും ആഭിമുഖ്യത്തില്‍ ഇന്ന്‌ (ഓഗസ്റ്റ്‌ 26) ആദരിക്കും. രാവിലെ 10 ന്‌ വലപ്പാട്‌ കോതകുളം ലതാ കണ്‍വെന്‍ഷന്‍ സെന്റര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ പരിപാടി ഉദ്‌ഘാടനം ചെയ്യും. കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. എം പി മാരായ സി എന്‍ ജയദേവന്‍, ഇന്നസെന്റ്‌ എം എല്‍ എ മാരായ ഗീതഗോപി, ഇ ടി ടൈസണ്‍ മാസ്റ്റര്‍, കെ വി അബ്‌ദുള്‍ ഖാദര്‍, വി ആര്‍ സുനില്‍കുമാര്‍, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌, ജില്ലാ കളക്‌ടര്‍ ടി വി അനുപമ, മത്സ്യഫെഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോ. ലോറന്‍സ്‌ ഹരോള്‍ഡ്‌, മത്സ്യഫെഡ്‌ കമ്മീഷണര്‍ സി ആര്‍ സത്യവതി, മത്സ്യഫെഡ്‌ മാനേജര്‍ പി ഗീത തുടങ്ങിയവര്‍ പങ്കെടുക്കും. മത്സ്യഫെഡ്‌ ചെയര്‍മാന്‍ പി പി ചിത്തരഞ്‌ജന്‍ സ്വാഗതവും ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ ഫിഷറീസ്‌ എം എസ്‌ സാജു നന്ദിയും പറയും.

date