Post Category
ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവുന്നു. ജില്ലയില്‍ നാശമായത് 69225 കിണറുകള്‍
ജില്ലയിലെ ശുചീകരണ പ്രവര്‍ത്തികള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചതായി കണക്കുകള്‍. വെള്ളപ്പൊക്കത്തില്‍ നാശമായ 107650 വീടുകളില്‍ 101847 വീടുകള്‍ ശുചീകരിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 1013737 പേര്‍ ക്യാമ്പില്‍നിന്നു വീടുകളിലേക്ക് മടങ്ങി. 945 കെട്ടിടങ്ങള്‍ക്ക് കേട്‌പറ്റി. 69225 കിണറുകള്‍ നാശമായി. 47 സ്‌കൂളുകളെ പ്രളയം ബാധിച്ചു. 46 സ്‌കൂളുകള്‍ ശുചീകരിച്ചു. 753 ശുചീകരമ സ്‌ക്വാഡുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശുചീകരണത്തിലേര്‍പ്പെട്ടത്. 423.72 കി.ഗ്രാം ജൈവമാലിന്യം ശേഖരിച്ചത് 375.04 കി.ഗ്രാം സംസ്‌ക്കരിച്ചു. 87.3 കി.ഗ്രാം ഖരമാലിന്യങ്ങളും ഇക്കാലയളവില്‍ ശേഖരിച്ചത്.
date
- Log in to post comments