Post Category
അംഗത്വം പുന:സ്ഥാപിക്കല്‍ ഇന്ന് (സെപ്റ്റംബര്‍ 27) മുതല്‍
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായ കുടിശിക പിഴസഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കേണ്ട തീയതി ഇന്ന് (സെപ്റ്റംബര്‍ 27) മുതല്‍ ഒക്‌ടോബര്‍ 31 വരെ നീട്ടി. 24 മാസത്തില്‍ കൂടുതല്‍ വീഴ്ചവരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധിയില്ലാതെ അംഗത്വം പുന:സ്ഥാപിക്കാം. കുടിശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. 60 വയസ്സ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് അംഗത്വം പുന:സ്ഥാപിക്കുന്നതിനും കുടിശ്ശിക അടയ്ക്കുന്നതിനുള്ള അവസരം ലഭിക്കില്ല. അംഗങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം. . ഫോണ്‍ 0474 2766843, 0474 2950183.
date
- Log in to post comments