Skip to main content

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന് (12)

 

അന്താരാഷ്ട്ര നേതൃദിനത്തോടനുബന്ധിച്ച് ഇന്ന് ( ഒക്ടോബര്‍ 12)  രാവിലെ 9 ന് പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ  വഴിത്തല സര്‍ക്കാര്‍  ആയുര്‍വ്വേദ ഡിസ്പെന്‍സറിയില്‍ സൗജന്യ   മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.  അമ്യതബാലസംസ്‌കൃതിയുടെ സഹകരണത്തോടെ ത്യപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗം  ഡോക്ടര്‍മാരുടെ നേത്യത്വത്തിലാണ് ക്യാമ്പ് . അലര്‍ജി, തുമ്മല്‍, തലവേദന, തൊണ്ടവേദന, ചെവിവേദന, കേള്‍വിക്കുറവ്, ഇയര്‍ ബാലന്‍സ് എന്നിവയ്ക്ക് പരിശോധനയും സൗജന്യ മരുന്നും ലഭിക്കും .  താല്‍പര്യമുളളവര്‍ ഇന്ന്   രാവിലെ 9 മണിക്ക് വഴിത്തല ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ എത്തണം.

date