Post Category
പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു
കൃഷി വകുപ്പിന്‍റെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ മരട് ആർ.എ.റ്റി.റ്റി.സിയിൽ വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. ഡിസംബർ മാസത്തിൽ നടക്കുന്ന പരിശീലനങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ള എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കർഷകർ, 0484 2703838, നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഡിസംബർ അഞ്ച്, ആറ് തിയതികളിൽ 'നെഴ്സറി നിർമാണവും ചെടികളുടെ പ്രജനന രീതികളും' എന്ന വിഷയത്തിലും, ഡിസംബർ അഞ്ച്, ആറ്, ഏഴ് തിയതികളിൽ 'തേനീച്ചവളർത്തൽ -തേനിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണം' എന്ന വിഷയത്തിലും, ഡിസംബർ 11, 12, 13, തിയതികളിൽ 'പഴം പച്ചക്കറി സംസ്കരണം -വ്യവസായ അടിസഥാനത്തിൽ സാധ്യതയും അവസരങ്ങളും'എന്ന വിഷയത്തിലുമായിരിക്കും ക്ലാസുകൾ.
date
- Log in to post comments