Skip to main content

ന്യായവില കടയ്ക്ക് ലൈസൻസിയെ നിയമിക്കുന്നു

തൃശൂർ താലൂക്കിലെ അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ എറവ് പറക്കാട് വില്ലേജ് മനക്കൊടി, കുന്നംകുളം താലൂക്കിലെ കടങ്ങോട് ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ മില്ലുപടി എന്നിവിടങ്ങളിൽ അനുവദിച്ച  ന്യായവിലകടയ്ക്ക് ലൈസൻസിയെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ജില്ലാ- താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in ലും ലഭിക്കും. ഡിസംബർ 29ന് രാവിലെ 11 വരെ  ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടോ/ തപാൽ മുഖേനയോ അപേക്ഷ സ്വീകരിക്കും. ഫോൺ: 0487 2360046, 0488 5296418, 0487 2331031.

date