ജില്ലാ ബാല പാർലമെന്റ് സംഘടിപ്പിച്ചു
കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ ബാല പാർലമെന്റ് സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ അസിസ്റ്റൻ്റ് കോഡിനേറ്റർ കെ.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ബാലസഭാംഗങ്ങൾക്കായാണ് ബാലപാർലമെന്റ് നടത്തുന്നത്.
പാർലമെന്ററി സംവിധാനവും പ്രവർത്തനങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും കുട്ടികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമായാണ് ബാലപാർലമെന്റ് സംഘടിപ്പിക്കുന്നത്.
വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പങ്കെടുത്ത കുട്ടികൾക്കുള്ള ബാല പാർലമെന്റിന്റെ പരിശീലനത്തിന് സംസ്ഥാന ബാലസഭ റിസോഴ്സ് പേഴ്സൺ പി.കെ. റഹീം നേതൃത്വം നൽകി.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ എം.എ അജിഷ, അരിമ്പൂർ ഗ്രാമ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ഒ.എ. ജിജി, കുടുംബശ്രീ മിഷൻ അസിസ്റ്റൻ്റ് കോഡിനേറ്റർ എ. സിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments