Skip to main content

വാർഷിക പദ്ധതി രൂപീകരണ യോഗം ചേർന്നു

ജില്ലയിലെ 2024 - 2025 വാർഷിക പദ്ധതി ജനുവരി 12 നകം സമർപ്പിച്ച് 18 നകം ഡി.പി.സിയുടെ അംഗീകാരം നേടണം. ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 2024 ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ 2024 ജനുവരിയിൽ തന്നെ ജില്ലയിലെ 86 പഞ്ചായത്തുകളും വാർഷിക പദ്ധതി തയ്യാറാക്കി സമർപ്പിക്കും. ഏപ്രിൽ മുതൽ പദ്ധതി നിർവഹണം ആരംഭിക്കും. 

സംസ്ഥാന ആസൂത്രണ ബോർഡ്, തൃശ്ശൂർ ജില്ലാ ആസൂത്രണ സമിതി, കില എന്നിവയുടെ നേതൃത്വത്തിൽ  ജവഹർലാൽ നെഹ്രു കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി. അലക്സ്, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം  വിമൽ കുമാർ, അനൂപ് കിഷോർ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികളായ പി.ഐ. സജിത,  ഇ.കെ. അനൂപ്, ഇന്ദിര മോഹനൻ, വി. തങ്കമ്മ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർമാരായ പി.എൻ. വിനോദ്കുമാർ, വിധു എ. മേനോൻ, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസർമാരായ ബിന്ദു, മഞ്ജുഷ,  ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ  രജനീഷ് രാജൻ, കില ആർ.ജി.എസ്.എ.  കോഡിനേറ്റർ എൽസ ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.

date