Post Category
സൗജന്യ പി എസ് സി പരിശീലനം
കൊടുങ്ങല്ലൂരിലെ മൈനോറിറ്റി യൂത്ത് കോച്ചിംഗ് സെന്ററില്‍ 2024 ജനുവരി 1ന് ആരംഭിക്കുന്ന പുതിയ റെഗുലര്‍, ഹോളിഡേ ബാച്ചുകളിലേക്ക് പ്രവേശനത്തിന് ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. രണ്ട് ഫോട്ടോ, എസ്എസ്എല്‍സി, പ്ലസ് ടു യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നേരിട്ട് ഡിസംബര്‍ 20നകം അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്, ചേരമാന്‍ ജുമാ മസ്ജിദ് ബില്‍ഡിങ്, കൊടുങ്ങല്ലൂര്‍, തൃശൂര്‍ വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0480 2804859, 7994324200, 9747419201.
തൃശൂര്‍ എക്‌സല്‍ അക്കാദമി ബിഷപ്പ് ഹൗസ്, കേച്ചേരി തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഹോളിഡേ ബാച്ചുകളിലേക്കുമുള്ള പ്രവേശനത്തിന് യഥാക്രമം 9847276657, 9747520181 നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments