ഉപതിരഞ്ഞെടുപ്പ് ഫലം
ജില്ലയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തിയ ഉപതിരഞ്ഞെടുപ്പ് ഫലം ചുവടെ:
തഴവ ഗ്രാമപഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക് (ജനറല്‍) വാര്‍ഡില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം. മുകേഷ് (കണ്ണന്‍), പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര (സ്ത്രീ സംവരണം) വാര്‍ഡില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷീബ, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ (സ്ത്രീ സംവരണം) വാര്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി ഹരിത അനില്‍, കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ വായനശാല (ജനറല്‍) വാര്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ഥി ശ്യാം എസ്, എന്നിവര്‍ വിജയിച്ചു.
വോട്ട് നില
തഴവ ഗ്രാമപഞ്ചായത്തിലെ 18 കടത്തൂര്‍ കിഴക്ക് (ജനറല്‍) എം. മുകേഷ് (കണ്ണന്‍) ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (855 വോട്ടുകള്‍)നേടി വിജയിച്ചു. അഡ്വ.അജയന്‍ വാഴപ്പള്ളി- ഭാരതീയ ജനതാ പാര്‍ട്ടി 606 വോട്ടുകളും കടുത്തറ ലത്തീഫ് -കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 296 വോട്ടുകളും നേടി.
പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര (സ്ത്രീ സംവരണം) ഷീബ- ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (563 വോട്ടുകള്‍) നേടി വിജയിച്ചു. താഹിറ ഇബ്രാഹിംകുട്ടി - സ്വതന്ത്രന്‍ 3 വോട്ടുകള്‍, താഹിറ കബീര്‍- സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ) 425 വോട്ടുകള്‍, ബീനാറാണി- ഭാരതീയ ജനതാ പാര്‍ട്ടി 39 വോട്ടുകള്‍, രേണുകയമ്മ (രേണുക ടീച്ചര്‍)- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 204 വോട്ടുകളും നേടി.
ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ (സ്ത്രീ സംവരണം) വാര്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി ഹരിത അനില്‍ (440 വോട്ടുകള്‍) നേടി വിജയിച്ചു. രോഹിണി -ഭാരതീയ ജനതാ പാര്‍ട്ടി 371 വോട്ടുകള്‍, സുലോചന ടീച്ചര്‍- ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 233 വോട്ടുകളും നേടി.
കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ വായനശാല (ജനറല്‍) വാര്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ഥി ശ്യാം എസ് (549 വോട്ടുകള്‍) നേടി വിജയിച്ചു. രവീന്ദ്രന്‍ പിള്ള ജി- ഭാരതീയ ജനതാ പാര്‍ട്ടി 208 വോട്ടുകള്‍, റഹിംഖാന്‍ ബി- ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 482 വോട്ടുകളും നേടി.
- Log in to post comments