Skip to main content

ഫ്ളാഷ് മോബ് സംഘടിപ്പിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കല്യാശ്ശേരി മണ്ഡലത്തില്‍ ഫ്ളാഷ്മോബ് സംഘടിപ്പിച്ചു. സ്വീപിന്റെ നേതൃത്വത്തില്‍ വിളയാങ്കോട് എംജിഎം കോളജ് ഓഫ് ഫാര്‍മസിയിലെ വിദ്യാര്‍ഥികളാണ് കാമ്പസില്‍ ഫ്ളാഷ് മോബ് നടത്തിയത്. അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ളാഷ് മോബ് അരങ്ങേറിയത്. സ്വീപ് നോഡല്‍ ഓഫീസര്‍ എം പി സുനില്‍കുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍ തോമസ്, സ്വീപ് ടീം അംഗങ്ങളായ രാജീവന്‍, ജയേഷ്, സജിത്ത് എന്നിവര്‍ പങ്കെടുത്തു.

date