Skip to main content

ക്ഷയരോഗദിനാചരണം സംഘടിപ്പിച്ചു

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടി ബി സെന്ററില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എം പീയൂഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ.കെ ടി രേഖ അധ്യക്ഷത വഹിച്ചു. എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി കെ അനില്‍ കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആര്‍ സി എച്ച് ഓഫീസര്‍ ഡോ.ജി അശ്വിന്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ.കെ സി സച്ചിന്‍, ഡോ.ടി എന്‍ അനൂപ് കുമാര്‍, ഡോ.ആശിഷ് ബെന്‍സ്, ഡോ.വി എസ് ജിധിന്‍, ഡോ. രെജ്ന ശ്രീധരന്‍, ഡോ.കെ എം ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
നിക്ഷയ് മിത്രയായി രജിസ്റ്റര്‍ ചെയ്ത മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി രോഗികള്‍ക്ക് നല്‍കിയ പ്രോട്ടീന്‍ പൗഡറും ജില്ലാ ടി ബി സെന്ററിന് നല്‍കിയ വീല്‍ ചെയറും കൈമാറി. ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ആശാവര്‍ക്കര്‍മാര്‍ക്കും ബോധവല്‍ക്കരണ പരിപാടികള്‍ അവതരിപ്പിച്ച നഴ്സിങ് കോളേജ്, സ്‌കൂളുകള്‍, ഗവ.വനിതാ കോളേജ് എന്നിവക്കും ഉപഹാരം നല്‍കി.
 

date