Skip to main content

പി.എഫ് ,  ഇ.എസ്.ഐ അദാലത്ത് 29ന്

 

തൊഴിലാളികൾ ,തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും ഇ എസ്. ഐ. കോർപ്പറേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് 'പി എഫ് നിങ്ങളുടെ അരികെ',  ഈ മാസം 29ന് നടക്കും. പീരുമേട് ലേബർ ഓഫീസിലെ കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിലേക്ക് രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരാതി വിശദമായി എഴുതി, മൂന്നാർ പി. എഫ്. ഓഫീസിൽ നേരിട്ടോ, തപാലിലോ, അസിസ്റ്റൻറ് പി. എഫ്. കമ്മീഷണർ, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിലും , ഇ.എസ്.ഐ പരാതികൾ ബ്രാഞ്ച് ഓഫിസർ, ഇ.എസ്.ഐ കോർപ്പറേഷൻ, തൊടുപുഴ എന്ന വിലാസത്തിലോ,  ഇ.എസ്. ഐ കോർപ്പറേഷൻ, ഫാത്തിമമാതാ നഗർ, അടിമാലി എന്ന വിലാസത്തിലോ ഈ മാസം 22നകം ലഭ്യമാക്കണം.

 

പി.എഫ്. പരാതികൾ do.munnar@epfindia.gov.in എന്ന ഇ  മെയിലും ഇ.എസ്. ഐ പരാതികൾ  dcbo-munnar.ke@esic.nic.in  എന്ന  ഇ മെയിലിലും അയയ്ക്കാം.  പി. എഫ്. നമ്പർ, യു.എ.എൻ, പി.പി. ഓ. നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ , ഇ.എസ്.ഐ  നമ്പർ എന്നിവ ബാധകമായത് ചേർത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9847731711 (പി എഫ് ), 8921247470 & 9497401056 (ഇ എസ് ഇ ഐ )

 

 

date