Skip to main content

മുതിർന്ന പൗരൻമാരുടെ വോട്ട്്;  യോഗം നാളെ

ആലപ്പുഴ: 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 85 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരുടേയും ഭിന്നശേഷിക്കാരുടേയും സമ്മതിദാന അവകാശം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വയോജന, ഭിന്നശേഷി സംഘടന പ്രതിനിധികളുടെ യോഗം ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ 10.30-നു ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്നു.  ആലപ്പുഴ ജില്ലയിൽ വയോജന, ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളുടേയും പ്രതിനിധികൾ പങ്കെടുക്കണമെന്ന്  ജില്ല സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക്- 0477 225 3870 എന്ന നമ്പറിൽ ബന്ധപ്പെടാം.

date