Skip to main content

അദാലത്ത് 29ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ്കേ നികട് അദാലത്ത് ഏപ്രില്‍29ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടത്തും. പരാതി പരിഹരിക്കല്‍, പി എഫില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവ വ്യക്തമാക്കും.

   തൊഴിലുടമകള്‍, പി എഫ് അംഗങ്ങള്‍, പി എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്കുളള സംശയങ്ങളും പരാതികളും പരിഗണിക്കും. ഫോണ്‍- 0474 2767645, 2751872.

date