Skip to main content

ലോക്സഭാ തിരഞ്ഞെടുപ്പ്: സമ്മതിദായകർ അറിയാൻ മാർഗരേഖ പ്രസിദ്ധീകരിച്ചു

 

ആലപ്പുഴ: ജില്ല നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ടർമാർക്കായി  'സമ്മതിദായകർ അറിയാൻ' എന്ന പേരിൽ  തിരഞ്ഞെടുപ്പ് മാർഗരേഖ പ്രസിദ്ധികരിച്ചു. ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്‌ജ്  പ്രമോദ് മുരളി മാർഗരേഖ സ്വീപ്പ്  പ്രോഗ്രാം നോഡൽ ഓഫിസർ ഫിലിപ്പ് ജോസഫിനു നൽകി പ്രകാശനം ചെയ്‌തു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ബോധവൽക്കരണവും പങ്കാളിത്തവും ഉറപ്പുവരുത്താനായി വിവിധ ഭാഷകളിലാണ് മാർഗരേഖ പ്രസിദ്ധീകരിച്ചത്. ജില്ല കോടതി അദാലത്തു ഹാളിൽ നടന്ന പരിപാടിയിൽ ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. സി. വിധു, സെക്രട്ടറി അഡ്വ. വിഷ്ണുരാജ് സുഗതൻ, അഭിഭാഷക സംഘടനാ നേതാക്കളായ അഡ്വ. കെ ജയകമാർ, അഡ്വ. പി കെ വിജയകുമാർ, അഡ്വ. പി പി ബൈജു, ചിഫ് ലീഗൽ എയ്‌ഡ് കൗൺസിൽ പാരാ ലീഗൽ വോളണ്ടിയർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date