Skip to main content

ലോക്‍സഭാ തിരഞ്ഞെടുപ്പ്: എക്സൈസ് പരിശോധനയില്‍ വിദേശ മദ്യവും കഞ്ചാവും പിടികൂടി

ലോക്‍സഭാ  പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ വിദേശ മദ്യവും കഞ്ചാവും പിടികൂടി. നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് 7500 രൂപ വിലവരുന്ന അഞ്ച് ലിറ്റർ വിദേശ മദ്യവും മഞ്ചേരി നിന്ന് 5250 രൂപ വിലവരുന്ന 3.5 ലിറ്റർ വിദേശ മദ്യവും പെരിന്തൽമണ്ണ നിന്ന് 6600 രൂപ വിലവരുന്ന നാല് ലിറ്റർ വിദേശ മദ്യവും പിടികൂടി. പെരിന്തൽമണ്ണ, തവനൂർ എന്നിവടങ്ങളിൽ  നിന്ന്  യഥാക്രമം 10 ഗ്രാം, 22 ഗ്രാം  കഞ്ചാവും  പിടികൂടി.

date