Skip to main content

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 23, 24, 25 തിയതികളില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാം

ആലപ്പുഴ: ഫോറം 12 വഴി പോസ്റ്റല്‍ വോട്ടിനായി അപേക്ഷിച്ച തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ളവര്‍ക്ക് 23, 24, 25 തിയതികളില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും അവസരമൊരുക്കിയിട്ടുണ്ടെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. വോട്ടിംഗ് മെഷീനുകളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളിലാണ് വോട്ടിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടിങ് സമയം. 

കേന്ദ്രങ്ങള്‍
അരൂര്‍- എന്‍. എസ്. എസ്, പള്ളിപ്പുറം
ചേര്‍ത്തല- സെന്റ് മൈക്കിള്‍സ് കോളജ്, ചേര്‍ത്തല
ആലപ്പുഴ- എസ്.ഡി.വി. ഗേള്‍ഡ് എച്ച്. എസ്. എസ്, ആലപ്പുഴ
അമ്പലപ്പുഴ- സെന്റ് ജോസഫ്സ്, എച്ച്.എസ്., ആലപ്പുഴ
കുട്ടനാട്- സെന്റ് മേരീസ് എച്ച്.എസ്.എസ്., ചമ്പക്കുളം
ഹരിപ്പാട്- ഗവ. ബോയ്‌സ് എച്ച്.എസ്.എസ്., ഹരിപ്പാട്
കായംകുളം- ടി.കെ.എം.എം. കോളജ്, നങ്ങ്യാര്‍കുളങ്ങര
മാവേലിക്കര- ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ്., മാവേലിക്കര
ചെങ്ങന്നൂര്‍- ക്രിസ്ത്യന്‍ കോളജ്, ചെങ്ങന്നൂര്‍

ഫോം 12-ല്‍ അപേക്ഷ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാര്‍ക്ക് ആലപ്പുഴ മണ്ഡലത്തില്‍ എസ്.ഡി.വി. സെന്റിനറി ഹാള്‍, മാവേലിക്കര മണ്ഡലത്തില്‍ ബിഷപ്പ് മൂര്‍ കോളജ് എന്നിങ്ങനെയാണ് വോട്ടിംഗ് കേന്ദ്രങ്ങള്‍. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടിങ് സമയം.

date