ബിരുദദാന ചടങ്ങ് നാലിന്
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ (എസ്സിടിഐഎംഎസ്ടി) 40-ാമത് ബാച്ചിന്റെ വാർഷിക ബിരുദാദാന ചടങ്ങും ഏഴാമത് ജി പാർഥസാരഥി പ്രഭാഷണവും മെയ് നാലിന് 9.30 മുതൽ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ നടക്കും. ബിരുദദാന ചടങ്ങിൽ 162 സീനിയർ റസിഡന്റുമാരും വിദ്യാർഥികളും ബിരുദം/ഡിപ്ലോമ ഏറ്റുവാങ്ങും. ഡിഎം, എംസിഎച്ച്, പിഎച്ച്ഡി, എംപിഎച്ച്, എംഎസ്, ഡിപ്ലോമ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളാണ് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അഭയ് കരണ്ഡികർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. വിജയ് കുമാർ സാരസ്വത് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ബിരുദദാനം നടത്തുകയും ചെയ്യും. ഐഎസ്ആർഒ എൽപിഎസ്സി ഡയറക്ടർ വിശിഷ്ടാതിഥി ആയിരിക്കും.
പി.എൻ.എക്സ്. 1555/2024
- Log in to post comments