Skip to main content

ഗതാഗതം നിരോധിച്ചു  

എന്‍ എച്ച് 66 ചിറക്കല്‍ ഹൈവേ ജംഗ്ഷന് സമീപം കടലായി അമ്പലം - ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ - വെങ്ങര വയല്‍ വഴി അംബികാ റോഡില്‍ എത്തിചേരുന്ന പഞ്ചായത്ത് റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 17 മുതല്‍ 19 വരെ പൂര്‍ണമായും അടച്ചിടും.  വാഹനങ്ങള്‍ പുതിയതെരു ഹൈവേ വഴിയോ അല്ലെങ്കില്‍ വളപട്ടണം അലവില്‍ റോഡ് വഴിയോ പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂര്‍ അസി. എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.
താവക്കര റെയില്‍വെ അണ്ടര്‍ ബ്രിഡ്ജ് - ആശിര്‍വാദ് റോഡ് ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി ചെയ്യുന്നതിനായി മെയ് 18 മുതല്‍ 20 വരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂര്‍ അസി. എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പഴയ ബസ് സ്റ്റാന്റ് - മുനീശ്വരന്‍ കോവില്‍ - പ്ലാസ ജംഗ്ഷന്‍ വഴി പോകേണ്ടതാണെന്നും അറിയിച്ചു.
വെങ്ങര ജഗ്ഷനും വെങ്ങര റെയില്‍വെ ഗേറ്റിനും ഇടയിലുള്ള കലുങ്ക് പൊളിച്ചുമാറ്റുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം  മെയ് 17 മുതല്‍ 18 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂര്‍ അസി. എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു. പയ്യന്നൂര്‍, പഴയങ്ങാടി ഭാഗത്തുനിന്നും വെങ്ങര വഴി എട്ടിക്കുളം ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ ചൈനാക്ലേ റോഡ് വഴി പോകേണ്ടതാണ്.  ചെറിയ വാഹനങ്ങള്‍ ചൂരിക്കാട് റോഡ് വഴി മുട്ടം ഭാഗത്തേക്ക് പേകേണ്ടതാണ്.  മുട്ടം ഭാഗത്തുനിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ കക്കാടപ്പുറം പ്രതിഭാ ടാക്കീസ് റോഡ് വഴി പഴയങ്ങാടിയിലേക്ക് പോകേണ്ടതാണെന്നും അറിയിച്ചു.

 

date