Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി

വയനാട് ദുരന്തത്തിൽപ്പെട്ട സാധാരണ ജനങ്ങൾക്കും തൊഴിലാളികൾക്കും ആശ്വാസത്തിനും പുനരധിവാസം നടത്തുന്നതിനുമായി കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50,00,000 രൂപ (അൻപത് ലക്ഷം) ചെയർമാൻ കെ. രാജഗോപാൽ കൈമാറി. പ്രസ്തുത പരിപാടിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷമീം ഐ, ഫിനാൻസ് ഓഫീസർ പ്രിൻസ് ജോസഫ്, ഹെഡ് ക്വാട്ടേഴ്സ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ആർ ലിജു, ജൂനിയർ സൂപ്രണ്ട് സഞ്ജീവ് കുമാർ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 3600/2024

date