Skip to main content

ഗാന്ധി ജയന്തി വാരാചരണം- ആശുപത്രികളുടെ ക്ലീനിംഗ് ഇന്ന്

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെയും സബ് സെന്ററുകളുടെയും ക്ലീനിംഗ് ഇന്ന് നടക്കും. പ്രളയാനന്തര പകര്‍ച്ച വ്യാധികളും മാനസികാരോഗ്യ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും എന്ന തലക്കെട്ടില്‍  ഒക്ടോബര്‍ രണ്ടു മുതല്‍ വിവിധ ദിവസങ്ങളിലായി വാര്‍ഡ് തല ശുചീകരണം, മാസ് ക്ലോറിനേഷന്‍, ബോധവല്‍ക്കരണ പരിപാടികള്‍ നടന്നു വരികയാണ്.
നാളെ(ഒക്ടോബര്‍ ഏഴ്) ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളും സബ് സെന്ററുകളും കേന്ദ്രീകരിച്ചു പകര്‍ച്ചേതര രോഗങ്ങളുടെ സ്‌ക്രീനിംഗ് ക്യാമ്പ് നടക്കും. ഒക്ടോബര്‍ എട്ടിന് പകര്‍ച്ച വ്യാധി രോഗങ്ങളുടെ സ്‌ക്രീനിംഗും നടക്കും. ഒമ്പതിന് അധ്യാപകര്‍ക്കു വേണ്ടിയുള്ള മാനസികാരോഗ്യ പരിപാടിയും പത്തിന് മാനസികാരോഗ്യ ദിനാചരണവും നടക്കും.

 

date