Post Category
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സന്നദ്ധ സംഘടനകളുടെസേവനം മാതൃകാപരം. - മന്ത്രി കെ.ടി.ജലീല്‍
നൂറ്റാണ്ടിലെ കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിക്കിടെ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങളാണ് നിര്‍വ്വഹിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീല്‍.
താനാളൂര്‍ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ പ്രളയകാല സാന്ത്വന പ്രവര്‍ത്തനകളില്‍ പങ്കെടുത്ത ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും ഭാരവാഹികള്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വി.അബ്ദുറഹിമാന്‍ എം.എന്‍.എ അധ്യക്ഷനായി. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി, വൈസ് പ്രസിഡന്റ് കെ. എം. മല്ലിക ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്.സഹദേവന്‍, സെക്രട്ടറി എം.രമണി, ക്ലബ്ബ് കോഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുജീബ് താനാളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments