Post Category
ദുരന്തത്തിന്റെ ഓര്‍മകളിലേക്ക് വിരല്‍ചൂണ്ടി പ്രളയചിത്ര പ്രദര്‍ശനം
പ്രളയത്തിന്റെ വ്യാപ്തിയും ഭീതിയും അടയാളപ്പെടുത്തി പ്രളയ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടത്തുന്ന പ്രദര്‍ശനം ഒരു മാസം തുടരും. വിദ്യാര്‍ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും പ്രദര്‍ശനം കാണുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിടിപിസി ഹാളില്‍ നടക്കുന്ന പ്രദര്‍ശനം ഒരുമാസം തുടരും.
ദുരന്തമേഖലയില്‍ നിന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. പ്രളയംഭീതി വിധിച്ച മേഖലകളിലെ ചിത്രങ്ങള്‍, ഉരുള്‍പൊട്ടലിന്റെ അടയാളങ്ങള്‍, വെള്ളം കയറിയ മേഖലകള്‍ എന്നിവയെല്ലാം ചിത്രത്തിലുണ്ട്. പ്രളയത്തിന്റെ ഭീകരത വരച്ച് കാട്ടുന്നതാണ് ചിത്രങ്ങളിലധികവും. ജില്ലാഭരണകൂടത്തിന്റെയും സര്‍ക്കാരിന്റെയും ഇടപെടലുകളുടെ ചിത്രവും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
date
- Log in to post comments