Skip to main content

ഗാന്ധി ജയന്തി വാരാചരണം: ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

 

ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ജോലി സ്ഥല, ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ പരിസരത്തു നടന്ന ക്യാമ്പ് ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. എ.ഡി.എം വി. രാമചന്ദ്രന്‍ അധ്യക്ഷ വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.വി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് യു.കെ.കൃഷ്ണന്‍ സ്വാഗതവും മാസ് മീഡിയ ഓഫീസര്‍ ടി.എം. ഗോപാലന്‍ നന്ദിയും പറഞ്ഞു. മലപ്പുറം താലൂക്ക് ആശുപത്രിയിലെ പബ്ലിക് ഹെല്‍ത്ത് നഴ്സ് സതികുമാരി, ജെഎച്ച്.ഐ വി.ബി.പ്രമോജ്, ജെ.പി.എച്ച്.എന്‍ മാരായ റംല ബീഗം, എം.സി കല, ഡി.വി. ജിഷ, മോനിഷ, ടിന്റു, ഡയറ്റീഷ്യന്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

 

date