Post Category
അഭിമുഖം 15 ന്
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഇരിവേരി (ചെമ്പിലോട്), മുല്ലക്കൊടി (മയ്യില്‍), അവിഞ്ഞിയില്‍ (ചെറുതാഴം), പുഞ്ചവയല്‍ (കണ്ണപുരം), വാണിയങ്കര (തളിപ്പറമ്പ് നഗരസഭ) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് പത്താം ക്ലാസ് പായായ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള പട്ടികജാതിക്കാരെ നിയമിക്കുന്നു. വിജ്ഞാന്‍വാടി സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികയിലേക്കാണ് നിയമനം. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജാതി, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റും സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ സിവില്‍ സ്റ്റേഷന് അനക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി ഒഫീസില്‍ എത്തിച്ചേരേണ്ടതാണ്.
date
- Log in to post comments