Post Category
എക്സൈസ് കായിക മേള
ജില്ലാ എക്സൈസ് കായികമേള ഇന്ന്(ഒക്ടോബര്‍ 11) രാവിലെ ഒമ്പത് മണിക്ക് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ കെ വിനീഷ് ഉദ്ഘാടനം ചെയ്യും.കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി കെ സുരേഷ് അധ്യക്ഷത വഹിക്കും. ജീവനക്കാരും കുടുംബാംഗങ്ങളും പെന്‍ഷനേഴ്സും കായിക മത്സരങ്ങളില്‍ പങ്കെടുക്കും. സംസ്ഥാന എക്സൈസ് കലാകായിക മേള നവംബര്‍ 9, 10, 11 തീയതികളില്‍ കോട്ടയത്ത് നടക്കും.
date
- Log in to post comments