Post Category
എക്‌സ്‌പ്ലോർ കണ്ണൂർ വിനോദ യാത്ര
കെഎസ്ആർടിസി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും കണ്ണൂർ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഡിസംബർ എട്ട് ഞായർ എക്‌സ്‌പ്ലോർ കണ്ണൂർ വിനോദ യാത്ര സംഘടിപ്പിക്കുന്നു. കാഞ്ഞിരക്കൊല്ലി, പൈതൽമല, ശശിപ്പാറ, ഏലപ്പാറ, അളകാപുരി വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങൾ ആണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 9.30ന് തിരിച്ചെത്തുന്ന രീതിയിൽ ആണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം ഉൾപ്പടെയുള്ള മറ്റ് ചിലവുകൾ യാത്രക്കാർ സ്വന്തം നിലയിൽ വഹിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 9745534123, 8075823384
date
- Log in to post comments