Skip to main content
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തും കേരളമിഷനും ചേര്‍ന്ന് കല്ലൂപ്പാറ എഞ്ചിനീയറിങ്ങ് കോളജിനെ ഹരിത ക്യാമ്പസായി  പ്രഖ്യാപിക്കുന്നു

കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജ് ഹരിത ക്യാമ്പസ് പദവിയിലേക്ക്

 

 

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത പ്രോട്ടോകോള്‍ പാലിച്ച കല്ലൂപ്പാറ എന്‍ഞ്ചിനീയറിങ്ങ് കോളേജിനെ ഹരിത ക്യാമ്പസായി ഹരിത കേരള മിഷനും കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് പ്രഖ്യാപിച്ചു. മാലിന്യ സംസ്‌കരണം, ജൈവവൈവിധ്യം, കൃഷി, ഊര്‍ജ്ജ സംരക്ഷണം, ജലസുരക്ഷ, ഹരിത പെരുമാറ്റം എന്നിവ വിലയിരുത്തിയാണ് എ പ്ലസ് ഗ്രേഡ് നല്‍കിയത്.
കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.  ജെ ദീപ  അധ്യക്ഷയായി.   ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

date