Skip to main content

ജില്ലാ ക്ഷീരസംഗമം: പൊതു സമ്മേളനം ഇന്ന് (ജനുവരി 18)

ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ഷീരസംഗമത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഇന്ന് (ജനുവരി 18). രാവിലെ 11 ന് കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം പി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date