Skip to main content

പരിശീലന പരിപാടി സംഘടിപ്പിച്ചു

എനര്‍ജി ഫെസ്റ്റിവല്‍ ഓഫ് കേരളയ്ക്ക് തുടക്കം കുറിച്ച് തൈക്കാട് പോലീസ് മൈതാനിയില്‍ ഹരിതകര്‍മ സേന അംഗങ്ങള്‍ക്കായി മെഗാ എല്‍ഇഡി ബള്‍ബ് റിപ്പയറിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു. നവകേരളം കര്‍മ പദ്ധതി കോര്‍ഡിനേറ്റര്‍ ടി.എന്‍.സീമ പരിപാടി ഉദ്ഘാടനം ചെയ്തു.

വിവിധ ജില്ലകളില്‍ നിന്നായി എഴുന്നൂറോളം ഹരിതകര്‍മസേന അംഗങ്ങള്‍ പരിപാടിയുടെ ഭാഗമായി. സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് വരുമാന മാര്‍ഗം കണ്ടെത്താന്‍ സാധിക്കുന്ന രീതിയിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ സാബിര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ആര്‍. ഹരികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവകേരളം കര്‍മ പദ്ധതി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി. പി. സുധാകരന്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ രജിസ്ട്രാര്‍ ബി.വി. സുഭാഷ് എന്നിവര്‍ സംസാരിച്ചു.

date