Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

ദേശീയ തൊഴിലുറപ്പു പദ്ധതിയുടേയും , പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടേയും ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് ഫെബ്രുവരി 11ന് രാവിലെ 11മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തും.

പാറശാല ബ്ലോക്ക് പ്രദേശത്തെ ചെങ്കല്‍, കാരോട്, കുളത്തൂര്‍, പാറശാല, പൂവാര്‍, തിരുപുറം, എന്നീ ഗ്രാമപഞ്ചായത്തുകളിലെ  തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കും പ്രധാനമന്ത്രി ആവാസ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കും പരാതികളും നിര്‍ദേശങ്ങളും നേരിട്ടു നല്‍കാം.

date