Skip to main content

സഹകരണ എക്സ്പോ 2025 : സബ് കമ്മിറ്റികൾ രൂപീകരിച്ചു

ഏപ്രിൽ 21 മുതൽ 30 വരെ കനകക്കുന്ന് പാലസിൽ സംഘടിപ്പിക്കുന്ന മൂന്നാമത് സഹകരണ എക്സ്പോയുടെ സബ് കമ്മിറ്റി രൂപീകരണ യോ​ഗം ചേർന്നു. എക്സ്പോയുടെ വിജയകരമായ നടത്തിപ്പിനായി ഒൻപത് സബ് കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്. സബ്കമ്മിറ്റികളുടെ ചുമതലകളും പ്രവർത്തനങ്ങളും യോ​ഗത്തിൽ ചർച്ച ചെയ്തു. 254 അം​ഗങ്ങളാണ് എക്സ്പോയുടെ സംഘാടക സമിതിയിലുള്ളത്.

എക്സ്പോയുടെ ഭാഗമായി സഹകരണ സംഘങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ വിപണന മേള, വിവിധ വിഷയങ്ങൾ ആസ്പദമാക്കിയുള്ള സെമിനാറുകൾ, കലാ സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും. 240 എക്സിബിഷൻ സ്റ്റാളുകളും 10 തീം അടിസ്ഥാനമാക്കിയുള്ള സ്റ്റാളുകളും ചേർത്ത് 250 സ്റ്റാളുകൾ മേളയിൽ സജ്ജീകരിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കു൦.

ജവഹർ സഹകരണ ഭവനിൽ നടന്ന യോ​ഗത്തിൽ സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. സഹകരണ മേഖലയെ പരിപോഷിപ്പിക്കുന്നതിനാണ് പ്രധാനമായും എക്സ്പോ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം.എസ്, അഡീഷണൽ രജിസ്ട്രാർമാർ എന്നിവർ പങ്കെടുത്തു.

date