Skip to main content

പി.എസ്. സി. അഭിമുഖം

 ജില്ലയിൽ ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് - 2 (കാറ്റഗറി നമ്പർ : 304/2023) തസ്തികയിലേയ്ക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ 83  ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഏപ്രിൽ 23,24,25 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ കോട്ടയം ജില്ലാ ആഫീസിൽ വെച്ചും 84 ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം  പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആലപ്പുഴ ജില്ലാ ആഫീസിൽ വെച്ചും നടത്തും.  ഇതു സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.ആർ. പ്രൊഫൈൽ വഴിയും എസ്.എം.എസ്. മുഖേനയും  അറിയിപ്പ് നൽകിയിട്ടുണ്ട്.   വിശദ വിവരത്തിന് 0481-2578278 എന്ന നമ്പരിൽ ബന്ധപ്പെടണം.

date