Skip to main content

ടെലിഫോണ്‍ സൂപ്പര്‍വൈസര്‍ ഒഴിവ്

ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെലിഫോണ്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കണ്ടറി / തത്തുല്യം, ടെലികമ്മ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്സ് ഡിപ്ലോമ, ഇന്റര്‍നെറ്റ്/ഇമെയില്‍ സര്‍ട്ടിഫിക്കറ്റ്, ഇപിബിഎക്‌സ്, ഫാക്‌സ് എന്നീ മേഖലയില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 18 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മെയ് ഒന്‍പതിനകം പേര് രജിസ്റ്റര്‍ ചെയ്യണം.

date