Skip to main content

ചിറ്റടിക്കടവ് പാലം: 9.20 കോടി രൂപയുടെ ഭരണാനുമതി 

 

എലത്തൂർ നിയോജക മണ്ഡലത്തിലെ ചിറ്റടിക്കടവ് പാലത്തിന് 9.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.  കോർപ്പറേഷനിലെ മൊകവൂരിനെയും കക്കോടി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമാകുന്നതോടെ ജനങ്ങളുടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. പ്രദേശവാസികളുടെ ചിരകാല ആവശ്യമായിരുന്നു ചിറ്റടിക്കടവ് പാലം. സാങ്കേതിക നടപടികൾ പൂർത്തിയാക്കി പാലം നിർമ്മാണം വേഗത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
 

date