Post Category
ഫെസിലിറ്റേറ്റർ നിയമനം
നിലമ്പൂർ പട്ടികവർഗ്ഗ വികസന പ്രോജക്ട് ഓഫീസിന്റെ ഭരണ നിയന്ത്രണത്തിലുള്ള മാഞ്ചീരി ഉന്നതിയിലേക്ക് ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാഞ്ചീരി ഉന്നതിയിൽ വസിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
താല്പര്യമുള്ളവർ വെള്ളക്കടലാസിൽ ഫോൺ നമ്പർ സഹിതം തയ്യാറാക്കിയ അപേക്ഷ എസ്.എസ്.എൽ.സി, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനൽ, പകർപ്പ് എന്നിവയോടു കൂടി ഏപ്രിൽ 29 ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നിലമ്പൂർ ഐ.റ്റി.ഡി.പി ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 04931 220315.
date
- Log in to post comments