Skip to main content

ബ്ലോക്ക് തല ക്വിസ് മത്സരം 25ന്

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായുള്ള ബ്ലോക്ക് തല ക്വിസ് മത്സരം ഏപ്രിൽ 25ന് നടക്കും. സംസ്ഥാനത്ത്  വിവിധ കേന്ദ്രങ്ങളിലായി ഒൻപതിനായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഹരിതകേരളം മിഷൻ യു.എൻ.ഡി.പി. പദ്ധതിയിലുൾപ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പഠനോത്സവത്തിൽ പങ്കെടുക്കുന്നതിനായുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടു ക്കുന്നതിനായാണ് ക്വിസ് മത്സരം. ബ്ലോക്ക് തലത്തിൽ നിന്നുള്ള വിജയികൾ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കും. ഏപ്രിൽ 29 ന്് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും. ജില്ലാതലത്തിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട്  മെയ് 16, 17, 18 തീയതികളിലായി അടിമാലിയിലും മൂന്നാറിലുമായാണ് പഠനോത്സവ ക്യാമ്പ്  സംഘടിപ്പിക്കുന്നത്. 7,8,9 ക്ലാസുകളിലേ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുക. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ മുൻനിർത്തിയാണ് ക്വിസ് മത്സരം. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകും. കൂടാതെ വിജയികൾക്ക് പ്രത്യേകം സർട്ടിഫിക്കറ്റും നൽകും.  ബ്ലോക്ക് - ജില്ലാതലത്തിൽ നടക്കുന്ന ക്വിസ് പരിപാടിയിൽ വിദ്യാകിരണം മിഷന്റെ സഹകരണം ഉണ്ടാകും. ഫോൺ: 9496100303, 9539123878.

--

date