Skip to main content

ഇലക്ടറൽ റോൾ ഒബ്സർവ്വർ ജില്ലയിൽ സന്ദർശനം നടത്തി

നിലമ്പൂർ  ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ ഇലക്ടറൽ റോൾ ഒബ്സർവ്വറായ ജീവൻ ബാബു ജില്ലയിൽ സന്ദർശനം നടത്തി. പെരിന്തൽമണ്ണ സബ് കളക്ടറുടെ ഓഫീസിൽ സബ് കളക്ടർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ  അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.
 

date