Skip to main content

പാലിയേറ്റീവ് കെയർ നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററിൽ ഒന്നര മാസത്തെ തിയറി, പ്രാക്ടിക്കൽ സഹിതമുള്ള ബി.സി.സി.പി.എൻ (ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് കെയർ നഴ്‌സിങ്) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജി.എൻ.എം/ബി.എസ്.സി-എം.എസ്.സി നഴ്‌സിങ് കോഴ്‌സ് വിജയമാണ് യോഗ്യത. നിലവിൽ സർക്കാർ/സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം. 5000 രൂപയാണ് കോഴ്‌സ് ഫീസ്.  താത്പര്യമുള്ള വ്യക്തികൾ ഏപ്രിൽ 29ന് രാവിലെ 11ന് പെരിന്തൽമണ്ണ പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന കൂടികാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ: 9400084317, 8589995872.

date