Skip to main content

മറ്റത്തൂർകുന്ന് കാവനാട് റോഡ് നിർമ്മാണോദ്ഘാടനം

 

 

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി, 43 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്ന മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കാവനാട് റോഡിന്റെ നിർമ്മാണോദ്ഘാടനം കെ. കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.

 

മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾക്കായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് കൂടി വിവിധ പദ്ധതികൾ നാടിന്റെ വികസനത്തിനായി നടപ്പിലാക്കി വരികയാണെന്ന് കെ. കെ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു.

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി അധ്യക്ഷയായ യോഗത്തിൽ, ഗ്രാമപഞ്ചായത്ത് അംഗം സനൽ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.

date