Skip to main content

ഉരുളൻതണ്ണിയിലും ചെമ്പൻകുഴിയിലും ആർ.ആർ.ടിയ്ക്ക് പുതിയ വാഹനം ; പ്രത്യേക അനുമതിയായി

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഉരുളൻതണ്ണിയിലും, കവളങ്ങാട് ഗ്രാമ പഞ്ചായത്തിലെ ചെമ്പൻകുഴിയിലും ആർ.ആർ.ടിയ്ക്ക് (റാപിഡ് റെസ്പോൺസ് ടീമിന് ) പുതിയ വാഹനം വാങ്ങുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും 22,45,632 രൂപ ചെലവഴിക്കുവാൻ സർക്കാർ പ്രത്യേകാനുമതി നൽകിയെന്ന് ആന്റണി ജോൺ എം.എൽ.എ അറിയിച്ചു.

 

മൂന്നാർ വനം ഡിവിഷനിൽ നേര്യമംഗലം റേഞ്ചിലെ ഉരുളൻതണ്ണി ക്യാമ്പിങ് ആന്റ് പട്രോളിങ് സ്റ്റേഷനിലേക്കും ചെമ്പൻകുഴി നഗരം പാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കും റാപിഡ് റെസ്പോൺസ് ടീമിന് വേണ്ടി രണ്ട് മഹീന്ദ്ര ബൊലേറോ ക്യാമ്പർ വാഹനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി തുക അനുവദിച്ചിരുന്നെങ്കിലും 

എം.എൽ.എ ഫണ്ട് വിനിയോഗത്തിലെ നിബന്ധനകൾ പദ്ധതി നിർവഹിക്കാൻ തടസമായിരുന്നു. 

 

ഈ പ്രദേശങ്ങളിൽ വന്യ മൃഗ ശല്യം രൂക്ഷ മായി തുടരുന്ന സാഹചര്യത്തിൽ എം.എൽ.എ ഫണ്ട് വിനോയോഗിച്ച് വാഹനം ലഭ്യമാക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധനകാര്യവകുപ്പ് മന്ത്രിക്ക് എം.എൽ.എ കത്ത് നൽകിയിരുന്നു. ഈ അഭ്യർത്ഥന മാനിച്ചുകൊണ്ടാണ് ഇപ്പോൾ പ്രത്യേക അനുമതി നൽകി ഉത്തരവായിട്ടുള്ളതെന്നും തുടർനടപടികൾ വേഗത്തിലാക്കുമെന്നും എം.എൽ.എ പറഞ്ഞു.

date