പബ്ലിക് സ്ക്വയർ മെയ് 6 ന് നടക്കും.
സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കളമശ്ശേരി മണ്ഡലത്തിലെ നഗരസഭ ,പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വ്യവസായ മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിൽ 'പബ്ളിക് സ്ക്വയർ' പൊതുജന പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കും. വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിക്കുക. ഏപ്രിൽ 30 വൈകിട്ട് 5 മണി വരെ പരാതികൾ നൽകാം. എം.എൽ. എ ഓഫീസ്, മണ്ഡലത്തിലെ മുനിസിപ്പൽ - ഗ്രാമ പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിലാണ് പരാതി സ്വീകരിക്കുക.
കളമശ്ശേരി നഗരസഭ - മെയ് 6 രാവിലെ 9 മണി, കുന്നുകര - മെയ് 17 രാവിലെ 9 മണി, ആലങ്ങാട് - മെയ് 19 രാവിലെ 10 മണി, കടുങ്ങല്ലൂർ - മെയ് 22 ഉച്ചക്ക് 3 മണി, കരുമാല്ലൂർ - മെയ് 24 രാവിലെ 9 മണി, ഏലൂർ- മെയ് 24 ഉച്ചക്ക് ശേഷം 3 മണിക്കാണ് അദാലത്തുകൾ നടക്കുന്നത്.
അദാലത്തിൽ മന്ത്രിക്ക് പുറമേ ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ഭൂമി , പട്ടയം, കെട്ടിടനിർമാണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ,വയോജന സംരക്ഷണം,പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ,പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്കരണം,പൊതു ജലസോത്രസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും,റേഷൻ കാർഡ് ( എപിഎൽ,ബിപിഎൽ) ചികിത്സ ആവിശ്യങ്ങൾക്ക്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ,
വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം,സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ,ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
,വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി,ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ,വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികളും അപേക്ഷകളും ,തണ്ണീർത്തട സംരക്ഷണം,അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്,പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നീ വിഷയങ്ങളാണ് അദാലത്തിൽ പരിഗണിക്കുക.
- Log in to post comments