Skip to main content

എന്റെ കേരളം മേളയില്‍ കണ്‍സ്യൂമര്‍ ഫെഡ് സ്‌കൂള്‍ വിപണി സ്‌കൂള്‍ സാധനങ്ങള്‍ക്ക്  വിലക്കിഴിവില്‍ ലഭ്യമാകും

 

 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കണ്‍സ്യൂമര്‍ ഫെഡ് സ്‌കൂള്‍ വിപണി ഒരുക്കും. പൊതു വിപണിയേക്കാള്‍ വിലക്കുറവില്‍ സ്‌കൂള്‍ സാധനങ്ങള്‍ മേളയില്‍ ലഭിക്കും.

എം.ആര്‍.പി നിരക്കില്‍ നിന്നും 25 ശതമാനം വിലക്കിഴിവിലാണ് സ്‌കൂള്‍ വിപണിയുടെ സ്റ്റാളുള്ളത്. വിദ്യാര്‍ഥികള്‍ക്കാവശ്യമായ ബാഗ്, പുസ്തകം, പേന തുടങ്ങി എല്ലാ സാധനങ്ങളും സ്റ്റാളില്‍ ഒരുക്കും. കണ്‍സ്യൂമര്‍ ഫെഡ് ഉത്പന്നമായ ത്രിവേണി നോട്ട് പുസ്തകങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവുമുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്റെ തനത് ഉത്പന്നങ്ങള്‍ക്ക് പുറമേ സ്‌കൂള്‍ സഹകരണ സ്ഥാപനങ്ങള്‍ ഉല്‍പാദിപ്പിച്ച് വിതരണം നടത്തുന്ന ഉല്‍പ്പന്നങ്ങളും വിപണിയിലുണ്ടാകും. സ്‌കൂള്‍ വിപണിക്ക് പുറമേ ത്രിവേണി ഉത്പന്നങ്ങളുടെ വിപണിയും മേളയിലൊരുക്കും. ത്രിവേണി ഉത്പന്നങ്ങളായ ചായ, പ്രാതല്‍ ഉത്പന്നങ്ങള്‍, സാല പൊടികള്‍, എണ്ണ, ഉപ്പ് തുടങ്ങിയവക്ക് 25 ശതമാനം പ്രത്യേക വിലക്കിഴിവുമുണ്ടാകും. മേള നടക്കുന്ന എല്ലാ ദിവസവും വിപണിയുണ്ടാകും.

വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്സ്യല്‍ സ്റ്റാളുകളുമുള്‍പ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യം.

date