പുത്തന്‍ അറിവുകള്‍ സൃഷ്ടിക്കുന്നവരാക്കി വിദ്യാര്‍ഥികളെ മാറ്റണം: മന്ത്രി ഡോ. ആര് ബിന്ദു
പുത്തന്‍ അറിവുകള്‍ സൃഷ്ടിക്കുന്നവരാകാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുക എന്നതാണ് അധ്യാപകരുടെ പുതിയദൗത്യമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുമന്ത്രി ആര് ബിന്ദു പറഞ്ഞു. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശിക്ഷക് സദനില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ എന്ക്വയര്-2025 ന്റെ ഉദ്ഘാടനവും സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്കുള്ള ആദരവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിവര സാങ്കേതിക വിദ്യയുടെ വികാസം മൂലം അറിവുശേഖരിക്കല് വളരെ എളുപ്പമായെന്നും ഇത്തരത്തില്‍ ലഭിക്കുന്ന അറിവുകള്‍ ഉപയോഗിച്ച് സമൂഹത്തിനും മാനവരാശിക്കുതന്നെയും ഉപയോഗപ്പെടുത്താവുന്ന അറിവുകള്‍ സൃഷ്ടിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിശാലമായ സംസ്കാരത്തില്‍ അലിഞ്ഞുചേര്‍ന്ന സാംസ്കാരിക ധാരകളെ തമസ്ക്കരിക്കാനും ചരിത്ര, ശാസ്ത്ര സത്യങ്ങളെ വക്രീകരിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ നിലനിര്‍ത്താന്‍ അധ്യാപകര്‍ ജാഗരൂകരാകണം. ക്ലാസ് മുറികള്‍ അറിവുകളുടെ പ്രാഥമിക സ്രോതസുകളായിരുന്ന കാലം മാറിയ സാഹചര്യത്തില്‍ അധ്യാപനം പുനര്‍ നിര്‍വചിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
കെ.വി സുമേഷ് എം എല്‍ എ അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി വിശിഷ്ടാതിഥിയായി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി പ്രേമരാജന്‍, സീനിയര്‍ ലക്ചറര്‍ കെ.കെ സന്തോഷ് കുമാര്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.
എസ് സി ആര് ടി ഡയറക്ടര്‍ ഡോ. ആര്.കെ ജയപ്രകാശ്, എന്‍ സി ആര് ടി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മധുസൂദനന് ഭരതാഞ്ജലി എന്നിവര്‍ മുഖ്യപ്രഭാഷകരായി.പ്രൈമറി, സെക്കന്ററി, ഹയര്‍സെക്കണ്ടറി മേഖലകളില്‍ അധ്യാപകര്‍ തയാറാക്കിയ ഗവേഷണ പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗം ആര്‍ഡിഡി ആര് രാജേഷ് കുമാര്‍, കണ്ണൂര്‍ ഡിഡിഇ കെ.പി നിര്‍മല, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി എ ഡി ഇ ആര് ഉദയകുമാരി, സമഗ്രശിക്ഷാ കേരളം ഡിപിസി ഇ.സി വിനോദ്, വിദ്യാകിരണം കോ ഓ-ഡിനേറ്റര് കെ.സി സുധീര്‍, കൈറ്റ് ജില്ലാ കോ-ഓഡിനേറ്റര്‍ കെ സുരേന്ദ്രന്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. എസ്.കെ ജയദേവന്, ഡയറ്റ് ലക്ചറര്‍ കെ രാകേഷ്, റിട്ട. സീനിയര്‍ ലക്ചറര്‍ പി.വി പുരുഷോത്തമന്, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments